റബര്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ കര്‍ഷകധര്‍ണ്ണ സംഘടിപ്പിച്ചു.

തിരുവനന്തപുരം :റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ചും  റബര്‍ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്കുമെതിരെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച കര്‍ഷകധര്‍ണ്ണ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.

റബര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജീവിതം പുലര്‍ത്തുന്ന നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിഷേധവും രോഷവുമാണ് ധര്‍ണയിലുണ്ടായത്. 

എല്ലാകാലവും റബര്‍ കര്‍ഷകര്‍ക്കായി നിലകൊണ്ടിട്ടുള്ള അവരുടെ ആവശ്യങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തിയിട്ടുള്ള കേരള കോണ്‍ഗ്രസ് (എം) അതിശക്തമായ പ്രക്ഷോഭത്തിനാണ് ഈ ധര്‍ണ്ണയിലൂടെ തുടക്കം കുറിക്കുന്നതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

കേരളത്തിലെ റബര്‍ കര്‍ഷകരോട് പണ്ടുണ്ടായിരുന്നത് വിവേചനമായിരുന്നയെങ്കില്‍  റബര്‍ കര്‍ഷകരെ ദ്രോഹിക്കുക എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത കര്‍ഷക വഞ്ചനക്കെതിരായിട്ടുള്ള  പ്രതിഷേധത്തിന്റെ ശബ്ദമാണ് കര്‍ഷകധര്‍ണ്ണയില്‍ ഉയര്‍ന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !