മുണ്ടക്കയം : ഗ്രാമപഞ്ചായത്ത് പത്താം19-)o വാർഡിലെ കരടിമല പ്രദേശം യാത്രാദുരിതം മൂലം ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു.
2021 ലെ പ്രളയത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന ഗ്രാമീണ റോഡ് തകർന്നതോടുകൂടി പ്രദേശം കൂടുതൽ ഒറ്റപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് കരടി മലയിലേക്കുള്ള റോഡ് ടാറിങ്,കോൺക്രീറ്റിംഗ് പ്രവർത്തികൾ നടത്തിയും സംരക്ഷണഭിത്തി കെട്ടിയും ഗതാഗതയോഗ്യമാക്കി.പുനരുദ്ധരിച്ച റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി മാത്യു, സൂസമ്മ മാത്യു, റോഡ് വികസന സമിതി ഭാരവാഹികളായ ഗിരിജ അഭിലാഷ്, രാഘവൻ പുലിതൂക്കിയിൽ,
ജോസ് കുളത്തുങ്കൽ, സുനിൽ ടി രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടൊപ്പം ഇതേ വാർഡിലെ 31-)o മൈൽ ഇഞ്ചിയാനി റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് റീടാർ ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടന കർമ്മവും എംഎൽഎ നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.