ഈരാറ്റുപേട്ട : ഇന്നലെ ഒരു മണിക്കൂർ ശുചീകരണത്തിന് ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ ജനപ്രതിനിധികൾ ഇറങ്ങിയപ്പോൾ ആശങ്കയായിരുന്നു മഴ. എന്നാൽ ശുചീകരണം തുടങ്ങിയതോടെ മഴ തോർന്ന് മാനം തെളിഞ്ഞു നിന്നു.
ഒപ്പം വിവിധ സ്ഥലങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങളിൽ മിക്കതും നീക്കി ശുചീകരിക്കാനായി. നഗരസഭ പരിധിയിൽ മുഴുവൻ വാർഡുകളിലും രണ്ട് സ്ഥലങ്ങൾ വീതമായിരുന്നു ശുചീകരണം.കേന്ദ്ര സർക്കാർ നിർദേശപ്രകാരം സ്വച്ചതാ ഹി സേവാ ക്യാമ്പയിൻ ഭാഗമായാണ് രാജ്യമൊട്ടാകെ ഇന്നലെ രാവിലെ പത്ത് മുതൽ 11 മണി വരെ നടന്ന ഒരു മണിക്കൂർ ശുചീകരണത്തിൽ ഈരാറ്റുപേട്ട നഗരസഭയും പങ്കാളിയായത്.
ഇന്ന് ഗാന്ധിജയന്തി ദിനത്തോട് ഭാഗമായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം വിപുലമായ ശുചീകരണം നടന്നു. സർക്കാർ ആശുപത്രി, നിർദിഷ്‌ട ഹെൽത്ത് വെൽനസ് കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണം നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് ശുചിത്വ പാലന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു.
ഇന്നലെ വിവിധ വാർഡുകളിൽ ഹരിതകർമസേന, ടീം എമർജൻസി, തൊഴിലുറപ്പ് അംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ് എന്നിവർക്കൊപ്പം കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, ഫാത്തിമ ഷാഹുൽ, സുനിത ഇസ്മായിൽ, എസ് കെ നൗഫൽ, ഡോ. സഹല ഫിർദൗസ്,
പി എഫ് ഫൈസൽ, അനസ് പാറയിൽ, ഫസിൽ റഷീദ്, ലീന ജെയിംസ്, സുനിൽ കുമാർ, നൗഫിയ ഇസ്മായിൽ, ഫാസില അബ്സാർ, അൻസൽന പരീക്കുട്ടി, ഫാത്തിമ സുഹാന തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വിവിധ വാർഡുകളിൽ ആയിട്ട് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പ്രവർത്തകരെയും നഗരസഭ ചെയർപേഴ്സൺ അഭിനന്ദനങ്ങൾ അറിയിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷെഫ്ന അമീൻ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവരുടെ ശുചിത്വ മിഷൻ ആർ പി മുത്തലിഫ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ് ജി കൃഷ്ണൻ, ലിനീഷ് രാജ്, പി എം നൗഷാദ്, ജെറാൾഡ് മൈക്കിൾ, വി എച്ച് അനീസ, സോണിമോൾ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.