ഇടുക്കി: ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിൽ.
വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയിൽ അബ്ബാസിനെയാണ് ഭാര്യയുടെ നിർദ്ദേശ പ്രകാരം പ്രതികൾ വീട്ടിൽ കയറി വെട്ടിയത്. ഇയാളുടെ ഭാര്യാ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.വണ്ടിപ്പെരിയാർ വള്ളക്കടവ് കരിങ്കുന്നം അമ്പാസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ഷെമീർ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുൽ ഹമീദ് (37) എന്നിവരാണ് വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്.
ഷാഹുൽ ഹമീദ് അബ്ബാസിൻറെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. കേസിൽ അബ്ബാസിൻറെ ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും, അയൽവാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീർ, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 16 – നായിരുന്നു കേസിനാസ്പദമായ സംഭവം. അർദ്ധരാത്രി ഒന്നരയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ ഉറങ്ങിക്കിടന്ന അബ്ബാസിനെ വെട്ടിയത്.
അവസാനം അറസ്റ്റിലായ പ്രതികളായ ഷമീർ അബ്ബാസിൻരെ വായിൽ തുണി തിരുകി കയറ്റുകയും , ശിവപ്രസാദ് കത്തി കൊണ്ട് അബ്ബാസിനെ കുത്തുകയും ചെയ്തു. അഷീറ ബീവിയുടെ സഹോദരനായ ഷാഹുൽ ഹമീദാണ് ഇവർക്ക് ആവശ്യമായ പണവും നിർദേശങ്ങളും നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.