തീക്കോയി : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ തീക്കോയി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
95 പോയിന്റുകൾ നേടി തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാംസ്ഥാനവും 81 പോയിന്റുകൾ നേടി തിടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ ന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയിൽ നിന്നും-
തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ഓവറോൾ ട്രോഫി പ്രസിഡണ്ട് കെ സി ജെയിംസ്, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, മെമ്പർമാരായ സിബി രഘുനാഥൻ , സിറിൽ റോയി, സെക്രട്ടറി സുരേഷ് സാമുവൽ, കലാകായികതാരങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.