കോട്ടയം :പാലാ നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ 13/10/2023 വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി -യുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ് കണ്വന്ഷന് ഉദ്ഘാടനം നടത്തി.
യുവതലമുറയ്ക്ക് അവബോധം സൃഷ്ടിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് മുന്നേറുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്കി.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും , ട്രോപ്പിക്കല്‍ ഇന്സ്റ്റിറ്റ്യൂഷന് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിലെ ഡോ. പുന്നന്‍ കുര്യന്, വേങ്കേടത്ത് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിന് കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. ശ്രീശങ്കര്‍ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീ. മാത്യു തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. ജെസ്സി ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്, ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ശ്രീ. ഗോപി കെ.ആര്., ശ്രീ. പി.സി.ജോസഫ്, ശ്രീമതി. മെര്‍ലി ജെയിംസ്,
ശ്രീമതി. ലീലാമ്മ ബിജു, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ശ്രീമതി. രമ്യാ രാജേഷ്, കൊഴുവനാല്‍ എ.ഇ.ഒ. ശ്രീമതി. ഷൈലാ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോമാന്‍ മാത്യു എന്നിവര്‍ ആശംസയര്‍പ്പിച്ച യോഗത്തില്‍ വി.ഇ.ഒ ശ്രീ. സുദീപ് റ്റി.ജെ. കൃതജ്ഞത രേഖപ്പെടുത്തി .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.