ജില്ലയിൽ കർശന പരിശോധനയുമായി ജില്ലാ പോലീസ്.

കോട്ടയം : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ   ജില്ലയിൽ  കര്‍ശനമായ  പരിശോധന  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റ് പരിസരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ്,ഡോഗ് സ്ക്വാഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിവരികയാണ്.

ആളുകൾ കൂട്ടം കൂടുന്ന ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ  എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതു കൂടാതെ ലോഡ്ജുകൾ,സിനിമാ തീയേറ്ററുകള്‍ എന്നിവടങ്ങളിലും പരിശോധന നടത്തിവരുന്നു. കൂടാതെ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ്  പരിശോധന നടത്തുന്നത്. കൂടാതെ സാമൂഹമാധ്യമങ്ങൾ വഴി പ്രകോപനപരമായ പോസ്റ്റുകളും, വിദ്വേഷപ്രചരണങ്ങളും നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !