ഭരണങ്ങാനം : വിദ്യാരംഭ ദിനത്തിൽ ചെണ്ടമേളത്തിൽ കൊട്ടിക്കയറി അധ്യാക്ഷരം കുറിച്ച് വിദ്യാർഥികൾ. ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെംപിൾ ആർട്സ് എന്ന വാദ്യ വിദ്യാലയത്തിലെ 16 ഓളം വിദ്യാർഥികളാണ് 2 സെന്ററുകളിലായി 2 ഇനങ്ങളിൽ അരങ്ങേറ്റം നടത്തിയത്.
ശ്രീകൃഷ്ണ വാദ്യ കലാപീഠം പൂഞ്ഞാർ രാധാകൃഷ്ണന്റെ കീഴിൽ ചെണ്ടമേളം അഭ്യസിച്ച ആറ് വിദ്യാർത്ഥികൾ, ശ്രീകൃഷ്ണ വാദ്യ കലാപീഠം കൊണ്ടൂർ ജയരാജിന്റെ കീഴിൽ കുറും കുഴൽ അഭ്യസിച്ച ആറ് വിദ്യാർത്ഥികൾ പൂഞ്ഞാർ മാങ്കോമ്പ് ക്ഷേത്ര കളരിയിലും ശ്രീകൃഷ്ണ വാദ്യ കലാപീഠം അമ്പാറ അരുണിന്റെ കീഴിൽ ചെണ്ടമേളം അഭ്യസിച്ച അഞ്ച് വിദ്യാർത്ഥികൾ കൊണ്ടൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കളരിയിലും അരങ്ങേറുകയുണ്ടായി. കുരുന്നു പ്രമാണിമാരുടെ വാദ്യ പ്രകടനം ആസ്വാദകരെ പൂര ലഹരിയിൽ ആഴ്ത്തി.ചടങ്ങിന് അകമ്പടി സേവിക്കാൻ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിലെ എഴുപതോളം ക്ഷേത്ര വാദ്യ പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന് ഇതുപോലെ കേരളത്തിന് അകത്തും പുറത്തുമായി 13 ഓളം ക്ഷേത്ര വാദ്യ പഠന കളരികൾ ഉണ്ട്. ഈ കളരികളിൽ ചെണ്ട, പഞ്ചവാദ്യം, സോപാന സംഗീതം, കുറും കുഴൽ, കൊമ്പ്, ഇടയ്ക്ക എന്നിങ്ങനെയുള്ള വാദ്യങ്ങൾ വിദക്തരായ അധ്യാപകരുടെ നേതൃത്വത്തിൽ അഭ്യപ്പിച്ചു പോരുന്നു.അരങ്ങേറ്റം നടത്തിയ വിദ്യാർഥികൾക്കും അവരെ അഭ്യസിപ്പിച്ച അധ്യാപകർക്കും ചടങ്ങിൽ പങ്കെടുത്ത വാദ്യ കലാകാരന്മാർ, രക്ഷകർത്താക്കൾ, ആസ്വാദകർ എല്ലാവർക്കും സ്കൂൾ ഓഫ് ടെംപിൾ ആർട്സ് മാനേജർ ഹരി അമനകര നന്ദി അറിയിച്ചു. ഈ കളരികൾ ചേരുവാൻ താല്പര്യം ഉള്ളവർ 8547259386 നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.