കോഴിക്കോട്: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനായോഗത്തിൽ ഉണ്ടായ സ്ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ കണ്ടെത്തി കർശനനടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും അഭ്യർഥിച്ചു.
മതസൗഹാർദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിർക്കണം.സംഭവത്തിന്റെ നിജസ്ഥിതി ഉടനെ വെളിച്ചത്ത് കൊണ്ടുവരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കരുതെന്നും നേതാക്കൾ അഭ്യർഥിച്ചു.
സംഭവത്തിൽ മരിച്ചവരുടേയും ബന്ധുക്കളുടേയും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടേയും ദുഃഖത്തിലും പ്രയാസത്തിലും പങ്കുചേരുന്നു.
മത ചിഹ്നങ്ങൾ, ആരാധനാലയങ്ങൾ എന്നിവ പവിത്രമായി കാണണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ഒരിടത്തും ആരിൽ നിന്നും ഉണ്ടാകരുതെന്നും നേതാക്കൾ അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.