പരുമല തീര്‍ഥാടനം വിജയകരമാക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍.എ

പത്തനംതിട്ട :പരുമല തീര്‍ഥാടനം വിജയകരമാക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് അഡ്വ. മാത്യു റ്റി. തോമസ് എം.എല്‍.എ പറഞ്ഞു.

പരുമല പെരുനാള്‍ തീര്‍ഥാടനമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനു പരുമല പളളി സെമിനാരിഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മടങ്ങാനുള്ള സജ്ജീകരണങ്ങള്‍ വകുപ്പുകള്‍ ക്രമീകരിക്കും. മഴ പെയ്തു തീര്‍ഥാടന പാതകളില്‍ വെള്ളകെട്ട് ഉണ്ടായാല്‍  റവന്യൂ, പൊതുമരാമത്തു വകുപ്പുകള്‍ സഹകരിച്ചു ഉടന്‍ പരിഹാരം കാണണം.

റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് പദയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വാഹന സൗകര്യം കെ എസ് ആര്‍ ടി സി സജ്ജമാക്കണം. കടകള്‍ റോഡിലേക്ക് ഇറങ്ങാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും എം എല്‍ എ പറഞ്ഞു.

വിവിധ വകുപ്പുകള്‍ നടത്തിയ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തു. പെരുനാളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമിനെ സജീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് സേവനം  ഒരുക്കും.

പള്ളിയിലും പരിസര പ്രദേശങ്ങളിലും  ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ശുചിത്വ പരിശോധനയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പാതയോരങ്ങള്‍ വൃത്തിയാക്കുന്നത് ആരംഭിച്ചു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. 

ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുകയും മോഷണം തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും പോലീസ് അറിയിച്ചു. വൈദ്യുതി മുടക്കം ഉണ്ടാകാതിരിക്കാനുള്ള സജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ ആരംഭിച്ചു. കുടിവെള്ളസൗകര്യം ഉറപ്പാക്കുന്നതിന് പള്ളി പരിസരത്ത് കൂടുതല്‍ ടാപ്പുകളും ആര്‍ ഒ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നതായി ജല അതോറിറ്റി അറിയിച്ചു.

ഒക്ടോബര്‍ 26 ന് തുടക്കമാകുന്ന പെരുനാള്‍ നവംബര്‍ രണ്ടിന് സമാപിക്കും. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍,  പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !