കേന്ദ്രമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി, പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ നൽകിയത്': മുഖ്യമന്ത്രി,

തിരുവല്ല: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമൻ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചതെന്നും ക്ഷേമപെൻഷൻ അനര്‍ഹര്‍ക്കാണ് നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും പറയാൻ സാധിക്കുമോയെന്നും അദ്ദേഹം വ്യക്തമാക്കി.

പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നല്‍കുന്നത്. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളില്‍ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വര്‍ദ്ധിക്കുന്നു എന്നതാണ്. 

വരുമാനം ഏറ്റവും കൂടുതല്‍ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കുമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനസദസ്സ് ഒരു പക്ഷത്തിന്റെ മാത്രമല്ല, എല്ലാവരുടെയും ആണ്. ഓരോ മണ്ഡലത്തിലും അവിടെ ഉള്ള എംഎല്‍എമാര്‍ ആണ് നടത്തേണ്ടത്. യുഡിഎഫ് ബഹിഷ്‌കരിക്കുന്നത് നാടിന്റെ പുരോഗതിയെയാണെന്നും നാടിന്റെ പുരോഗതിക്ക് വേണ്ട എല്ലാം യുഡിഎഫ് ബഹിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !