സംസ്‌ഥാനത്ത്‌ ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌  ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.

ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. സ്വകാര്യ ബസ് സമരം തീര്‍ക്കാന്‍, പ്രതിനിധികളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാത്രി പത്തു മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച.

വിദ്യാര്‍ത്ഥികളുടെ നിരക്കടക്കം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതലാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 26 ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 

ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !