ബഹുജന സദസ്സ് സ്വാഗതസംഘം പത്താം തീയതി മുണ്ടക്കയത്ത്

ഈരാറ്റുപേട്ട : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടത്തുന്ന നവ കേരള ബഹുജന സദസ്സ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഡിസംബർ മാസം പന്ത്രണ്ടാം തീയതി മുണ്ടക്കയത്ത് നടത്തുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ബഹുജന സദസിന്റെ  സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ പത്താം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് പാരിഷ് ഹാളിൽ നടക്കുന്നതാണ്. സ്വാഗതസംഘ യോഗത്തിൽ നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,

എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് തല ഉദ്യോഗസ്ഥർ, സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, എഡിഎസ് ചെയർപേഴ്സൺസ്, ആശാവർക്കർമാർ,

തുടങ്ങിയവർ പങ്കെടുക്കേണ്ടതാണെന്ന് എംഎൽഎ അറിയിച്ചു. ബഹുജന  സദസ്സിനു മുന്നോടിയായി വിപുലമായ മുന്നൊരുക്കങ്ങൾ നടത്തുമെന്നും ബൂത്തുകൾ കേന്ദ്രീകരിച്ച് കുടുംബ സദസ്സുകൾ വിളിച്ച് ചേർക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !