കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി തന്നെ ഏല്പിച്ചിട്ടുണ്ട്.
ഒരു കാരണവശാലും ലോക്സഭയിലേക്ക് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ജോസ് കെ. മാണി ഇല്ലെന്ന് നേരത്തെ തന്നെ കൃത്യമായി സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോളേജ് ക്യാമ്പസുകളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ സാന്നിധ്യം കുറവാണെന്നും എസ്.എഫ്.ഐ. അടിച്ചമര്‍ത്തുന്നുവെന്നുമുള്ള ആരോപണം കഴിഞ്ഞ കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നുവല്ലോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി.
കമ്മിറ്റിയില്‍ അങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നിട്ടില്ലെന്നും തെറ്റായ വാര്‍ത്തകള്‍ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസുകളില്‍ എല്‍.ഡി.എഫ്. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമുണ്ട്.
പലയിടത്തും അങ്ങനെ പോകാത്തതുമുണ്ട്. ഇക്കാര്യം എല്‍.ഡി.എഫിന്റെ ശ്രദ്ധയില്‍പ്പെടുത്താറുമുണ്ട്. സ്റ്റുഡന്റ്സ് വിങ്ങിലും ഒരുമിച്ചു പോകണമെന്നാണ് ആഗ്രഹം.
ചിലയിടങ്ങളില്‍ ആ സാഹചര്യം വരുന്നില്ലെന്ന വിഷമമുണ്ട്. ഒരുമിച്ചു വരുമെന്ന് പ്രത്യാശിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.