കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.
എറണാകുളം സെഷന്‍സ് കോടതി മാര്‍ട്ടിനെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചറിയല്‍ പരേഡിനും അനുമതി നല്കി. പരേഡിന് ശേഷമായിരിക്കും പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
ഇതിനിടെ തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും കേസ് സ്വയം വാദിക്കാമെന്നും മാര്ട്ടിന് കോടതിയില്‍ പറഞ്ഞു. മാര്‍ട്ടിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. അഭിഭാഷകരെ ഏര്പ്പെടാക്കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. നിയമസഹായം നല്കാന് വ്യവസ്ഥയുണ്ടെന്ന് കോടതി വ്യക്തമാക്കി.ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് അഭിഭാഷകര്‍ ഹാജരാകുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ആശയങ്ങളും വാദങ്ങളും സ്വന്തം ശബ്ദത്തില്‍ പ്രകടിപ്പിക്കണമെന്ന് മാര്ട്ടിന് കോടതിക്ക് മറുപടി നല്‍കുകയായിരുന്നു. പോലീസിനെതിരെ പരാതിയില്ലെന്നും മാര്ട്ടിന് കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.
ഇന്നു രാവിലെ മാര്‍ട്ടിനുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്ളാറ്റിലും സ്ഫോടനം നടന്ന കണ്വെന്ഷന് സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ വീട്ടിലെ തെളിവെടുപ്പിനിടെ മാര്‍ട്ടിനെ കൊണ്ട് പോലീസ് ബോംബ് നിര്‍മിച്ചത് പുനാരാവിഷ്കരിച്ചു.
മജിസ്ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പോലീസ് നാളെ അപേക്ഷ നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.