കോട്ടയം : വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിന് വന്ദേ സാധാരണ് പുഷ്പുള്‍ എക്സ്പ്രസും.
എറണാകുളം- ഗുവാഹാട്ടി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. തീവണ്ടിയുടെ ആദ്യ റേക്ക് ഉടന്‍ കേരളത്തിലേക്ക് എത്തും. ചെലവുകുറഞ്ഞ യാത്രയാണ് വന്ദേസാധാരണിന്റെ പ്രത്യേകത.
പരിശീലന ഓട്ടം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ അഞ്ച് സര്‍വീസുകളാണ് അനുവദിക്കുക. ഇതിലൊന്നാണ് കേരളത്തിനും ലഭിക്കുക.എറണാകുളം - ഗുവാഹാട്ടി റൂട്ടിന് പുറമേ പട്ന- ന്യൂഡല്‍ഹി, ഹൗറ- ന്യൂഡല്‍ഹി, ഹൈദരാബാദ്- ന്യൂഡല്‍ഹി, മുംബൈ- ന്യൂഡല്‍ഹി റൂട്ടിലും വന്ദേ സാധാരണ് പുഷ്പുള്‍ എക്സ്പ്രസ് അനുവദിച്ചേക്കും.
സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ദീര്‍ഘദൂര യാത്ര സാധ്യമാക്കുക എന്നതാണ് വന്ദേ സാധാരണ് എക്സ്പ്രസുകളുടെ ലക്ഷ്യം. 22 കോച്ചുകളിലായി 1,834 പേര്‍ക്ക് ഒരുസമയം യാത്രചെയ്യാന്‍ കഴിയും.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗമാണ് ഇവയ്ക്കുണ്ടാവുക. അടുത്ത വര്‍ഷത്തോടെ 23 റൂട്ടുകളില്‍ക്കൂടി വന്ദേ സാധാരണ് പുറത്തിറക്കാനാണ് നീക്കം. 600 എന്‍ജിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സിന് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.