മുണ്ടക്കയം : കോരുത്തോട് പട്ടാളക്കുന്ന് ഭാഗത്ത് വനത്തിൽ നിന്നും പുലിയിറങ്ങി മണിക്കൊമ്പൽ റെജി എന്ന ആളുടെ വീട്ടിൽ ആടുകളെ പിടിച്ച സംഭവസ്ഥലം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് കുമാരൻ പൂന്തോപ്പിൽ എന്ന ആളിന്റെ വീട്ടിലെ വളർത്തു പട്ടിയെയും പുലി പിടിച്ച സംഭവം ഉണ്ടായിരുന്നു. പുലി നിരന്തരമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ അടിയന്തരമായി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിന് വനം വകുപ്പ് അധികൃതർക്ക് എംഎൽഎ നിർദ്ദേശം നൽകി.പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കുന്നതിനും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സന്ദർശന സമയത്ത് കോരുത്തോട് പള്ളി വികാരി ഫാദർ സക്കറിയാസ് ഇല്ലിക്ക മുറിയിൽ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, മെമ്പർമാരായ ജാൻസി സാബു , പി.ഡി പ്രകാശ്, സുകുമാരൻ എന്നിവരും
പൊതുപ്രവർത്തകരായ ജോയ് പൂരയിടം സണ്ണി വെട്ടുക്കല്ലേൽ, തോമസ് മാണി കുമ്പുക്കൽ, ജോസ് കൊച്ചുപുര, വേണുക്കുട്ടൻ നായർ, ജോസഫ് പെരുവാച്ചിറ, എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.