ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിൽ നാട് ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ ശുചീകരണം വെറുതെയായില്ല. ടൗണിലും പരിസരങ്ങളിലുമായി ശുചീകരണത്തിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ.
തലേ ദിവസം നഗരസഭയിലെ 28 വാർഡുകളിലായി 56 ഇടങ്ങളിൽ കൗൺസിലർമാർ നേതൃത്വം നൽകി ഒരു മണിക്കൂർ ശുചീകരണം നടന്നിരുന്നു.ഗാന്ധി ജയന്തി ദിനത്തിൽ സർക്കാർ ആശുപത്രി, ഹെൽത്ത് വെൽനസ് സെന്റർ, പോലിസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലായിരുന്നു ശുചീകരണം. സർക്കാർ ആശുപത്രിയിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ പിടികൂടിയത് രക്ഷയുടെ ഇടപെടൽ കൂടിയായിരുന്നു.
ശുചീകരണത്തിനിടെ ഹരിത കർമ സേന അംഗത്തിന് ദേഹാസ്വാസ്‌ഥ്യമുണ്ടായി. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. ആശുപത്രിയിലെ മേൽക്കൂരയും പരിസരങ്ങളും വൃത്തിയാക്കിയതിനൊപ്പം മരങ്ങളുടെ താഴ്ന്നു നിന്ന ശിഖരങ്ങൾ മുറിച്ചു മാറ്റി. പരിസരത്ത് വളർന്നു പന്തലിച്ച കാടുകൾ നീക്കം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ,
വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷെഫ്ന അമീൻ, മുതിർന്ന കൗൺസിലർ പി എം അബ്ദുൽഖാദർ, വാർഡ് കൗൺസിലർമാർ , ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ഹെൽത്ത് ഉദ്യോഗസ്ഥൻ, ഹരിതകർമസേന അംഗങ്ങൾ, ആർആർടി അംഗങ്ങളായ ടീം എമർജൻസി, ടീം വൈറ്റ് ഗാർഡ്, ടീം വെൽഫെയർ,
ആശാ പ്രവർത്തകർ, മുസ്ലിം ഗേൾസ് സ്കൂളിലെ എൻഎസ്എസ് യുണിറ്റ്, അംഗൻവാടി ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, സാനിറ്റേഷൻ ജീവനക്കാർ തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.