ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പുണെ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സബ് ഇന്‍സ്‌പെക്ടര്‍ സോംനാഥ് ജിന്ദേയ്‌ക്കെതിരേ പിംപ്രി - ചിഞ്ച്‌വാദ് പോലീസാണ് നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്റെ പ്രതിച്ഛായ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ 'ഡ്രീം11' കളിച്ച് ഒന്നരക്കോടിയാണ് സോംനാഥ് സമ്പാദിച്ചത്. വാര്‍ത്ത വളരെയധികം പ്രചരിച്ചതോടെ എസ്.ഐ.ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പോലീസ് അറിയിച്ചു.

അധികൃതരുടെ അനുമതിയില്ലാതെയാണ് ഗെയിം കളിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പോലീസ് വേഷം ധരിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതും വിനയായി. ഇതോടെ ഡി.സി.പി. സ്വപ്ന ഗോറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന മറ്റു പോലീസുകാര്‍ക്കുള്ള താക്കീതാണ് ഇതെന്നും ഡി.സി.പി. അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !