മുണ്ടക്കയം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും ജനകീയ വിഷയങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഗവൺമെന്റ് ആണെന്ന് സംസ്ഥാന കായിക വിനോദ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
ഡിസംബർ പന്ത്രണ്ടാം തീയതി നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലം തല ബഹുജന സദസ്സിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണയോഗം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.എംഎൽഎ ചെയർമാനും,ഡെപ്യൂട്ടി കളക്ടർ അമൽ മഹേശ്വർ പ്രോഗ്രാം കൺവീനറുമായുള്ള എട്ടംഗ കോർ കമ്മിറ്റിയാണ് സംഘാടകസമിതിക്ക് നേതൃത്വം നൽകുന്നത്. കൂടാതെ വിവിധ സബ് കമ്മിറ്റികളും, താലൂക്ക് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കമ്മിറ്റികളും രൂപീകരിച്ചു.
സംഘാടകസമിതി യോഗത്തിൽ കെ.ജെ തോമസ് എക്സ് എംഎൽഎ, സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ സിന്ധു മുരളീധരൻ, രേഖ ദാസ്, വിജയമ്മ വിജയലാൽ, ജോർജ് മാത്യു, ഗീത നോബിൾ, വിജി ജോർജ്, പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് കൺവീനർ അഡ്വ.സാജൻ കുന്നത്ത്,
സിപിഐ(എം) ജില്ലാ കമ്മിറ്റി മെമ്പർ ജോയി ജോർജ്, കാഞ്ഞിരപ്പള്ളി എൽ.ആർ തഹസിൽദാർ സുനിൽകുമാർ,മീനച്ചിൽ എൽ. ആർ താഹസിൽദാർ സുനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.