ചെങ്ങന്നൂർ വെണ്മണി പഞ്ചായത്തിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

ചെങ്ങന്നൂർ : വെണ്‍മണി പഞ്ചായത്തിൽ  ചാങ്ങമല ഭാഗത്ത് ജോലി ചെയ്തു വന്നിരുന്നതൊഴിലുറപ്പ് തൊഴിലാളിക്ക് കാട്ടുപ്പന്നിയുടെ കുത്തേറ്റു. വെണ്‍മണി ചെറുകുന്നില്‍ മണി(46) ന് ആണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയേടെയായിരുന്നു സംഭവം.ജോലി ചെയ്തതിനു സമീപമുണ്ടായിരുന്ന കാട്ടില്‍ പതിയിരിക്കുകയായിരുന്ന  പന്നിയാണ് ആക്രമിച്ചത്.22-ല്‍ അധികം തൊഴിലാളികള്‍ ഈ സമയം അവിടെയുണ്ടായിരുന്നു.

കാട്ടുപ്പന്നി മണിയുടെ നേര്‍ക്കു പാഞ്ഞെത്തിആക്രമിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ  പന്നി ഓടിപ്പോയി. തുടര്‍ന്ന് മണിയെ  മാവേലിക്കര ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വയറിന് കുത്തേറ്റ ഭാഗത്ത് 16 തുന്നലുണ്ട്. പഞ്ചായത്തധികൃതര്‍ ഇടപെട്ട് മാവേലിക്കരയില്‍ നിന്ന് കാട്ടുപ്പന്നിയെ വെടിവെയ്ക്കാന്‍ വിദഗ്ധനെ വരുത്തി.തുടര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ടു കാട്ടുപ്പന്നികളെ വെടിവെച്ചങ്കിലും അവ ഓടി മറഞ്ഞു. പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,നാലു വാര്‍ഡുകളിലാണ് കാട്ടുപ്പന്നി ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം കാട്ടുപ്പന്നി ശല്യം തടയാന്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നിരുന്നതായി പഞ്ചായത്തു അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !