മുംബൈ: മുൻ ഐപിഎൽ താരം പോൾ വാൽത്താട്ടിയുടെ സഹോദരിയും മകനും തിങ്കളാഴ്ച കാന്തിവ്‌ലിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു.
ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിനും രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ചിട്ടുള്ള പോൾ വാൽത്താട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബം താമസിച്ചിരുന്ന വീണാ സന്തൂർ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്.പോൾ വാൽത്താട്ടിയുടെ സഹോദരി ഗ്ലോറി വാൽത്താട്ടി (45), ഗ്ലോറിയുടെ മകൻ ജോഷ്വ ജെംസ്റോബർട്ട് (8) എന്നിവരാണ് മരിച്ചത്. പോളും മറ്റു കുടുംബാംഗങ്ങളും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സ്കോട്‌ലാൻഡിൽ താമസിച്ചിരുന്ന ഗ്ലോറി രോഗികളായ മാതാപിതാക്കളെ സന്ദർശിക്കാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. നാലാം നിലയിലാണ് പോളും കുടുംബവും താമസിച്ചിരുന്നത്.
ഗ്ലോറിയും മകനും കെട്ടിടത്തിന്റെ ഗോവണിപ്പടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.പോളും ഭാര്യയും മക്കളും ഗ്ലോറിയുടെ മൂത്ത മകളും ഇവർക്കു മുൻപേ പുറത്തെത്തിയിരുന്നു. ഫ്ലാറ്റിനുള്ളിൽ അകപ്പെട്ട പോളിന്റെ മാതാപിതാക്കളെയും ഗ്ലോറിയുടെ ഭർത്താവ് നോയൽ റോബർട്ടിനെയും അഗ്നിരക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്.
ഇവരുടെ രണ്ടു വീട്ടുജോലിക്കാർക്കു സാരമായി പൊള്ളലേറ്റിട്ടുണ്ട്. എട്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. നാലു മണിക്കൂറോളം പ്രയത്നിച്ചാണ് അഗ്നിരക്ഷാസേന തീയണച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.