കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളിയായ ഫ്രാൻസിസ് കിഴക്കേകുറ്റിനെ ആദരിച്ചു.
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായം ഉഴവൂർ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്നതിന് 40000/-രൂപയും ഉഴവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്ന യുവപ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി 25000/- രൂപയും സ്പോണ്‍സർഷിപ്പ് നൽകിയ ഫ്രാൻസിസ് കെ എ കിഴക്കേക്കുറ്റിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചൻ കെ എം, പൊന്നാടയണിയിച്ച് ആദരിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായ പി എം മാത്യു, ഉഴവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോണിസ് പി സ്റ്റീഫൻ,ന്യൂജന്‍റ് ജോസഫ്, മെമ്പർമാരായ ജസീന്ത പൈലി,സുരേഷ് വി ടി, ഏലിയാമ്മ കുരുവിള ,മേരി സജി ,
ബിൻസി അനിൽ, റിനി വിൽസണ്‍, ശ്രീനി തങ്കപ്പന്‍ എന്നിവരും ജനകീയ മുന്നണി പ്രതിനിധികളായ സുധിക്കുട്ടൻ, എബ്രഹാം കൈപ്പാറേട്ട്, സന്തോഷ്, സജി നെടുമറ്റത്തിൽ,മണിക്കുട്ടൻ, കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോസ് തൊട്ടിയിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.