കോട്ടയം: ഡെയ്‌ലി മലയാളി ന്യുസിന്റെയും, ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബാല്യം 'മുക്തി' 2023-2024 സെമിനാർ സംഘടിപ്പിച്ചു.
നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്ത പരുപാടിയിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഹെഡ്മാസ്റ്റർ സാബു മാത്യു സർ സ്വാഗതം പറഞ്ഞു.ബഹുമാന്യനായ റവ.ഫാ.തോമസ് കട്ടിപ്പറമ്പിൽ അധ്യക്ഷത വഹിച്ച സെമിനാറിൽ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ വിവിധ ലഹരിയുടെ പിടിയിൽ അമർന്ന് ജീവിത ലക്‌ഷ്യം നേടാതെ പോയ നിരവധി ആളുകളുടെ അനുഭവം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. സ്വയം പ്രതിരോധത്തിന് മനസും ശരീരവും തയ്യാറാക്കേണ്ട സാഹചര്യത്തിൽ' ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടുന്ന സവിശേഷമായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളെയും രക്ഷിതാക്കളെയും ഓർമിപ്പിച്ചു.
സെമിനാറിൽ ഡെയ്‌ലി മലയാളി ന്യുസ് ചീഫ് എഡിറ്റർ സുധീഷ് നെല്ലിക്കൻ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ ലഹരിക്കെതിരെ രണ്ടു കിലോമീറ്റർ മനുഷ്യ മതിൽ തീർത്ത സാഹചര്യം ഏറെ അഭിനന്ദനമർഹിക്കുന്ന ഒന്നായിരുന്നു എന്ന് ഓർമിച്ചു.
തിടനാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എ.സി രമേശ്. ഡെയ്‌ലി മലയാളി ന്യുസ് ബോർഡ് അംഗം ഉണ്ണികൃഷ്ണൻ കെ ആർ,എന്നിവർ ആശംസകൾ അറിയിച്ചു. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ വിദ്യാർത്ഥി പ്രതിനിധി കുമാരി ജോയാമോൾ ജോസഫ് കൃതജ്ഞത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.