റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമാവുന്നു. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു.
തുരത്താൻ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതർ. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് ഇന്ത്യൻ കാക്കകൾ സ്വൈര വിഹാരം നടത്തുന്നത്.ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും നടപടി കൈക്കൊണ്ടിരിക്കുന്നത്. പുനരുൽപാദനത്തിലൂടെ കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങൾ ശേഖരിക്കലും പൂർത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ശല്യമാണ് കാക്കകൾ ഇവിടെയുണ്ടാക്കുന്നത്.
വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, കടൽപ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീർക്കുന്നു, രോഗങ്ങൾ പകർത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.