പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്കിന് മുൻപിൽ സഹകാരിയുടെ ഒറ്റയാൾ സമരം. വലവൂർ ബാങ്കിൽ നിക്ഷേപിച്ച സമ്പാദ്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് പൂവേലിക്കൽ മാമച്ചനാണ് വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൾ ധർണ്ണ നടത്തുന്നത്.
ഇന്ന് രാവിലെയാണ് മാമച്ചൻ പ്ളക്കാർഡുമായി ബാങ്കിന് മുൻപിൽ സമരത്തിന് എത്തിയത്. ചെറുമക്കളുടെ പഠനത്തിനായി സ്ഥലം വിറ്റ പണം വലവൂർ ബാങ്കിൽ നിക്ഷേപിച്ചതായിരുന്നു. പേരക്കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യത്തിലാണ് താൻ ബാങ്കിന് മുൻപിൽ ധർണ്ണയിരിക്കേണ്ടി വന്നതെന് മാമച്ചൻ പറഞ്ഞു.കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ ഫിലിപ്പ് കഴികുളം പ്രസിഡൻ്റായ ബാങ്കാണ് വലവൂർ സർവീസ് സഹകരണ ബാങ്ക്, ഇദ്ദേഹം കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതാവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.