അമോണിയ കലർന്ന റബർ പാൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ സംഭവത്തെ തുടർന്ന് കോട്ടയം എലിക്കുളത്ത് ഇന്നും നാളെയും ജലപരിശോധന

കോട്ടയം: എലിക്കുളം തമ്പലക്കാട് മഞ്ചക്കുഴിയിൽ അമോണിയ കലർന്ന റബർ പാൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് മിശ്രിതം കലർന്ന ജലാശയത്തിന് സമീപമുള്ള കിണറുകളിലെയും കുടിവെള്ള പദ്ധതികളിലെയും ജലം പരിശോധിക്കും.

സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

മിശ്രിതം കലർന്ന ജലാശയത്തിന്റെ ഇരുകരകളിലും പത്തുമീറ്റർ ചുറ്റളവിലുള്ള കിണറുകളിലെ ജലവും ജലംഒഴുകിയെത്താനിടയുള്ള കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസിലെ ജലവും ജലഅതോറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി (ശനി, ഞായർ, ഒക്‌ടോബർ 14,15) പരിശോധിക്കും. 

പാലാ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കോട്ടയം വടവാതൂർ ക്വാളിറ്റി കൺട്രോൾ വിഭാഗം ഓഫീസുകളിലാണ് പരിശോധന നടക്കുക. ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് ജലത്തിന്റെ സാമ്പിൾ എത്തിച്ച് പരിശോധന നടത്താം.

എലിക്കുളം പഞ്ചായത്ത് ഓഫീസിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റ് ഇന്നും നാളെയും കുടിവെള്ള പരിശോധന നടത്തും.

ജലപരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ്, ഭൂജലവകുപ്പുകൾ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !