ന്യൂഡൽഹി : കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇം പ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്കിൽ ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത്.
സർവേ പ്രകാരം ലക്ഷദ്വീപിലെ തൊഴിലില്ലായ്മ നിരക്ക് 11.1 ശതമാനത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ സർ വേ പ്രകാരം 2023 ഒക്റ്റോബർ ഒമ്പതിനാണു കേന്ദ്ര മന്ത്രാലയം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ലക്ഷദ്വീപ് ഭരണകൂടത്തിനു താഴെ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ കൂട്ടപ്പിരിച്ച് വിടൽ നടത്തിയതും സമയാസമയം പുതിയ നിയമനങ്ങൾ നടത്താതിരിക്കുന്നതും കഴിഞ്ഞ കാലങ്ങളിലുള്ള പോലെ-
ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള തൊഴിലുറപ്പ് പദ്ധതികളുടെ വൻ തോതിലുള്ള ദൗർലഭ്യവും ലക്ഷദ്വീപ് നിവാസികൾക്കിടയിൽ തൊഴിലില്ലായ്മ മുമ്പത്തേക്കാൾ രൂക്ഷമാകാൻ കാരണമായി എന്നാണു പൊതുവെയുള്ള വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.