കടനാട്, വലവൂർ ബാങ്കുകളിലെ നിക്ഷേപകരുടെ പണം തിരികെ നൽകാൻ എൽഡിഎഫ് നടപടി സ്വീകരിക്കണം : സജി മഞ്ഞക്കടമ്പിൽ

പാലാ : അഴിമതി നടത്തുന്ന ബാങ്കുകളുടെ അഴിമതി വെളിച്ചത്തു കൊണ്ടുവരുവാൻ എൽഡിഎഫ് രാഷ്ട്രീയ ഭേദമന്യേ ശ്രമിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്,

നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ പിടിച്ചെടുക്കാൻ എൽഡിഎഫ് ഗൂഡനീക്കം നടത്തി സഹകരണ സംഘങ്ങളെ തകർക്കരുത് എന്നുള്ള ബാങ്കുകൾ ഉണ്ടാക്കിയ ധാരണ അട്ടിമറിച്ചാണ് ഇപ്പോൾ സമരാഭാസവുമായി എൽഡിഎഫ് തലപ്പലം ബാങ്കിനെതിരെ നീങ്ങുന്നതെന്നും സജി ആരോപിച്ചു.

ജോസ് കെ.മാണി വിഭാഗവും ,സിപിഎമ്മും ചേർന്നു ഭരിക്കുന്ന  കടനാട് സർവീസ് സഹകരണ ബാങ്കും, വലവൂർ സർവ്വീസ് സഹകരണ ബാങ്കിലും ഉൾപ്പടെ ഭരണസമിതി അംഗങ്ങൾ അവശ്യമായ ഈടില്ലാതെയും, ബിനാമികളെ വച്ചും അനധിക്യതമായി ലോൺ എടുക്കുകയും, ചെയ്തത് ബാങ്കുകളുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കുകയും-

ബാങ്കിലെ നിക്ഷേപകർക്ക് പണം ആവശ്യസമയത്ത് മടക്കി നൽകുകയും ചെയ്യാത്ത സഹചര്യത്തെക്കുറിച്ച് എൽ ഡി എഫ് അന്യോഷ്ണം നടത്തി നിക്ഷേകർക്ക് പണം തിരികെ നൽകാൻ നടപടി സ്വീകരിച്ച ശേഷം യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾക്കെതിരെ സമരവുമായി ഇറങ്ങുന്നതാണ് ശരിയെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !