കോഴിക്കോട്: പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് നടത്തിയ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂര്‍ എം.പി. മുഖ്യാതിഥിയായി.ഇസ്രയേലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്നും ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ചെറുത്തുനില്‍പ്പാണ് പലസ്തീനികളുടെ ജീവശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭൂരിപക്ഷം പലസ്തീനൊപ്പമാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. നിരാലംബരായ പലസ്തീനികളുടെ പ്രാര്‍ഥനയ്ക്ക് ഒരു ദിവസം ഉത്തരം ലഭിക്കുകതന്നെ ചെയ്യുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
സമസ്തയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി തുടരവേ ലീഗിന്റെ ശക്തിപ്രകടനമായിമാറി പലസ്തീന് മനുഷ്യാവകാശ റാലി. വലിയ തോതിലുള്ള വനിതാ പ്രാതിനിധ്യം കൊണ്ടും പരിപാടി ശ്രദ്ധേയമായി.
പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തകരെ പരിപാടിയിലെക്ക് ക്ഷണിച്ചത്. സമസ്തയുടെ പിന്തുണയില്ലാതെ വലിയ ജനകീയ പിന്തുണ നേടാനുള്ള ലീഗിന്റെ ശ്രമങ്ങളും വിജയംകണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.