മുംബൈ: വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരം തേടി മലയാളി സംഘടനകൾ സംയുക്താഭിമുഖ്യത്തിൽ വൽസാഡ്, വാപ്പി, ദഹാനുറോഡ്, ബോയ്സർ, പാൽഘർ, വസായ് റോഡ് എന്നീ മേഖലയിലെ റെയിൽവെ സ്റ്റേഷൻ മാനേജർമാർക്ക് നിവേദനം നൽകുന്നു.
ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ്) മഹാരാഷ്ട്ര ഘടകം, ഫെഗ്മ(ഫെഡറേഷൻ ഓഫ് ആൾ ഗുജറാത്ത് മലയാളി അസോസിയേഷൻസ്) ഗുജാറാത്ത് ഘടകം,മുംബൈ വെസ്റ്റേൺ റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ, കൂടാതെ മുംബൈ വെസ്റ്റേൺ മേഖലയിലെ എല്ലാ മലയാളി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് വൽസാഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ അനുവദിക്കുക എന്നാവശ്യപെട്ടാണ് സംഘടനകൾ നിവേദനം നൽകുന്നത്.
മുംബൈയിലെ വെസ്റ്റേൺ മേഖലകളായ ദഹാനു റോഡ്, ബോയ്സർ , പാൽഘർ , വിരാർ മുതൽ ബാന്ദ്ര വരെയുള്ള നിരവധി മലയാളികൾ, കൊങ്കൺ വാസികൾ ,കർണ്ണാടകക്കാർ താമസിക്കുന്നുണ്ടെങ്കിലും ഇവർക്കെല്ലാം ജന്മ നാട്ടിലേക്ക് പോകാൻ ഇന്നും ട്രെയിൻ സൗകര്യം അപര്യാപ്തമാണ്.
വസായി വഴി ഗുജറാത്തിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകളുണ്ടെങ്കിലും അപര്യാപ്തമായ റിസർവേഷൻ ക്വോട്ട കാരണം ഭൂരിപക്ഷം പേരും നാട്ടിലേക്ക് പോകാൻ ആശ്രയിക്കുന്നത് കുർളാ ടെർമിനസ്, പനവേൽ മുതലായ റെയിൽവേ സ്റ്റേഷനുകളാണ്.
നേരിട്ട് ലോക്കൽ ട്രെയിൻ സൗകര്യമില്ലാത്തതുമൂലം മുതിർന്നവരും സ്ത്രീകളും കുട്ടികളും വളരെ കഷ്ടപ്പെട്ടാണ് കുർള, പൻവേൽ സ്റ്റേഷനുകളിലെത്തി കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റുന്നത്.പലപ്പോഴും ഞായറാഴ്ചകളിലും റെയിൽവേ മെഗാ ബ്ലോക്ക് മൂലമുണ്ടാകുന്ന അസൗകര്യങ്ങളിലും ടാക്സിയെ ആശ്രയിച്ചാണ് 3500 – 5000 രൂപ വരെ വാടക നൽകി ഓരോ കുടുംബങ്ങളും ഈ സ്റ്റേഷനുകളിൽ എത്തുന്നത്.
നിരവധി വർഷങ്ങളായി വെസ്റ്റേൺ മേഖലയിൽ താമസിക്കുന്നവർക്ക് നാട്ടിലേക്ക് പോകുവാൻ നേരിട്ട് ട്രെയിൻ ലഭിക്കുവാൻ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഇതുവരെ റെയിൽവേയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല.
വെസ്റ്റേൺ മേഖലയിലെ മലയാളികൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം തേടിയുള്ള ഉദ്യമത്തിന്‍റെ ഭാഗമാകാൻ കൂടുതൽ മലയാളി സംഘടനകളുടെ പിന്തുണ തേടുകയാണ് സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Anu B Nair +91 99675 05976, Joshi Thayyil +91 77987 96280, Fegma Gujarat +91 94089 55101
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.