കടനാട് : എൽഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ സ്കൂൾ കുട്ടികൾക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ ധൂർത്ത് നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും , വിലക്കയറ്റത്തിനും, കാർഷിക വിളകളുടെ വില തകർച്ചയ്ക്കുമെതിരെയും, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽഒക്ടോബർ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയലിന് മുന്നോടിയായി കടനാട് പഞ്ചായത്തിൽ നടന്ന യുഡിഎഫ് പദയാത്ര പിഴക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം ചെയർമാൻ ടോം കോഴിക്കോട് അധ്യക്ഷത വഹിച്ചു.
മണ്ഡലം കൺവീനർ മത്തച്ഛൻ അരീപ്പറമ്പിൽ.
ഡിസിസി സെക്രട്ടറി ആർ സജീവ് ,കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയംഗം ജോസ് വടക്കേക്കര , അപ്പച്ചൻ മൈലക്കൽ, സിബി ചക്കാലക്കൽ, റീത്താമ്മ ജോർജ് ,കെ.കെ.ശാന്താറാം, ബിനു വള്ളോം പുരയിടം, ചെറിയാൻ മണ്ണാറാത്ത്, ജോയി കല്ലനാനി, ടോമി കരൂർ , തോമസ് പുത്തേടൻ , ജോസഫ് അമ്പാട്ട് , പി.ടി തോമസ്, ജയ്സൺ പ്ലാക്കണ്ണി, ജോസ് വരിക്കമാക്കൽ, ബേബി ഈരൂരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കടനാട് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് മോളി പീറ്റർ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.