പാലാ;കടനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബാങ്കിന് മുൻപിൽ യുഡിഎഫ് ബിജെപി നേതാക്കളുടെ സമരം.
ഇടതുപക്ഷം ഭരിക്കുന്ന കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ സിപിഎം നേതാക്കൾക്കും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ ആശ്രിതർക്കും വഴിവിട്ട് വായ്പകൾ അനുവദിക്കുകയും സഹകാരികളായ നൂറുകണക്കിന് സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്ത സാഹചര്യത്തിലും യുഡിഎഫ് നേതാക്കളുടെയും ബിജെപിയുടെയും സഹകരണത്തോടെ കടനാട് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളിയിൽ കടനാട് ബാങ്കിന് മുൻപിൽ സഹകാരികളുടെ സമരം നടത്തപെടുകയായിരുന്നു.സിപിഐഎം നേതാക്കളുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വഴിവിട്ട് ബാങ്കിൽ നിയമനങ്ങൾ നടത്തുകയും ഇടതുപക്ഷ നേതാക്കൾ ബിനാമികൾ വഴി അനധികൃതമായി എടുത്തിരിക്കുന്ന വായ്പ്പകളുടെ കാലാവധി കഴിഞ്ഞിട്ടും തുടര്നടപടികളിലേക്ക് പോകാത്തതും ഗുരുതര ക്രമക്കേടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
സഹകരണ സംഘം രജിസ്ട്രാർ ജനറലിന്റെ അന്വേഷണത്തിൽ കടനാട് ബാങ്കിൽ നടന്നിരുന്ന വൻ തട്ടിപ്പ് പുറത്തായിട്ടും ബാങ്ക് ഭരണ സമിതി സഹകാരികളിൽ നിന്നും വിവരങ്ങൾ മറച്ചു വെച്ച് വൻ തോതിലുള്ള കൊള്ള ഇപ്പോഴും നിർബാധം തുടരുകയാണെന്നും സമര സമിതി ആരോപിച്ചു.
നിക്ഷേപക സംരക്ഷണ സമിതി പ്രസിഡന്റ് എൻ എ മാത്യു,സെക്രട്ടറി ജോസഫ് സേവ്യർ, കോൺഗ്രസ് നേതാവ് ടോം കോഴിക്കോട്ട്, കടനാട് ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ സിബി ജോസഫ്കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവും പഞ്ചായത്ത് അംഗവുമായ റീത്ത ജോർജ്,റോയ് വാഴക്കാല ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി,വിവിധ സാമൂദായിക സംഘടനാ,യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.