തൃശൂർ :ഇസ്രേയിലിനെ പിന്തുണക്കുന്ന എല്ലാ രാജ്യങ്ങളും ഭീകരവാദ പ്രസ്ഥാനങ്ങളാണന്ന പാലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിലെ മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലിയുടെ പ്രസ്താവന രാജ്യദ്രോഹം' അപലപനീയം.. പ്രസ്താവന പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ.
ഇസ്രേയേലിനെതിരെ നടന്ന ഭീകരവാദ അക്രമത്തെ എതിർത്ത് ഇസ്രേയേലിന് പിന്തുണ നൽകിയ ഭാരതത്തിനെതിരെ പറയാതെ പറയുകയാണ് പാണക്കാട് തങ്ങൾ ചെയ്തിട്ടുള്ളത്.
ഇസ്രേയേലിനെതിരെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഭാരതത്തെ ഭീകരവാദ രാഷ്ട്രപ്പട്ടികയിൽപ്പെടുത്തിയ പാണക്കാട് തങ്ങളുടെ പ്രസ്താവന ഭാരതത്തിനെതിരായ ഒളിയമ്പാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.ജമ്മുകാശ്മീരിലും പഞ്ചാബിലും പത്താൻ കോട്ടിലുമെല്ലാം ഭീകരാക്രമണം നടന്നപ്പോൾ ഒരിക്കൽ പോലും ഭീകരതക്കെതിര ശബ്ദിക്കാത്ത ലീഗ് നേതൃത്വം മാതൃരാജ്യത്തേക്കാൾ മതത്തോടാണ് ആഭിമുഖ്യം എന്ന് പ്രഖ്യാപിക്കുന്നത് ജപ്സാവഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലസ്തീന്റെ സ്വാതന്ത്ര്യത്തെ ഭാരതം എന്നും അംഗീകരിക്കുകയും അതു ഭാവപൂർവം പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും പറയാതെ ഇസ്രേയിലിനെ പിന്തുണക്കുന്ന രാജ്യങ്ങൾ ഭീകരവാദ രാജ്യങ്ങളാണന്ന് പറയുന്നത് തീകൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
മതമല്ല മാതൃരാജ്യമാണ് മതേതര ജനസമൂഹത്തിൽ നിന്ന് ഉയർന്ന് വരേണ്ട സങ്കല്പം. പാണക്കാട് തങ്ങൾ പ്രസ്താവന പിൻവലിക്കണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.