AIMNA മലയാളി നഴ്സസ് കൂട്ടായ്മ യുടെ "ജനിമൃതികളുടെ കാവൽക്കാർ " എന്ന പുസ്തകം ഇനി മുതൽ ആസ്ടേലിയയിലെ Townsville ലൈബ്രറിയിലും ലഭ്യമാണ്.
അന്യഭാഷാ പുസ്തകളുടെ ശേഖരമായ Mayoral collection ൽ ആണ് നമ്മുടെ പുസ്തകം ഇടം പിടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അല്ലാത്ത പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വീകരിക്കാൻ നിയമം ഇല്ലാത്തതിനാൽ മേയർ നേരിട്ട് സ്വീകരിച്ച് ലൈബ്രറിക്ക് കൈമാറുകയായിരുന്നു.എയിംനയെ പ്രതിനിധീകരിച്ച് ഇ-മാഗസിൻ സബ് എഡിറ്ററും കഥാകാരിൽ ഒരാളുമായ ശ്രീമതി bissy Thoppil ആണ് പുസ്തകം കൈമാറിയത്.
ലോകമെമ്പാടുമുളള മലയാളി നഴ്സസിന്റെ സൃഷ്ടിയാണ് എന്ന് അറിഞ്ഞപ്പോൾ വളരെ മതിപ്പോടെ സംസാരിച്ചുവെന്നും പേജുകളിലൂടെ കണ്ണോടിച്ച് " നഴ്സുമാർ പറയുന്നത് എന്തെന്നറിയാൻ ആഗ്രഹമുണ്ട്-
പക്ഷേ, എനിക്ക് മലയാളം വായിക്കാൻ അറിയില്ലല്ലോ' എന്ന് നിരാശയോടെ അവർ ശ്രീമതി. ബിസ്സിയോട് പറഞ്ഞു.
പതിവ് രീതികളെ മറികടന്ന് Townsville Mayor ചെയ്തു തന്ന ഈ അംഗീകാരം ആസ്ട്രേലിയ മറ്റു സംസ്കാരങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.