മാവേലിക്കര: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചാരണക്കിടെ ഒളിവില്‍ പോയ പ്രതിയെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു.
ഇതേതുടര്‍ന്ന് ഇയാള്‍ ജയന്തിയെ ഭിത്തിയില്‍ തല ഇടിപ്പിച്ചു ബോധംകെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് തല അറുത്തു മാറ്റി തറയില്‍ വെയ്ക്കുകയായിരുന്നു.
അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാല്‍ വയസ്സുള്ള മകള്‍ക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി. അടുത്ത ദിവസമാണ് കൊലപാതക വിവരം പുറത്തറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലായത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്ണൻ ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
ഒടുവില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷിക്കൊപ്പം കട്ടപ്പനയില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതി പിന്നീട് ഒറീസ്സയിലും മുംബൈയിലും ഒളിവില്‍ കഴിഞ്ഞു വെന്ന് കണ്ടെത്തി. കളമശ്ശേരിയില്‍ കഴിയവേയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.