ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ മധുരം നശിപ്പിക്കുമെന്ന് പഠനം,,

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍, മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ശരീരത്തിലെ അവയവങ്ങളെ കാര്യമായി ബാധിക്കുമെന്നത് പലര്‍ക്കും അറിയില്ല.

ഇത്തരം കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിച്ച്‌ കളയും. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച്‌ മുൻപും പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ചെറുകുടലിലെ ബാക്ടീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷി ഇത്തരം കൃത്രിമ മധുരത്തിന് സാധിക്കുമെന്നാണ് പുതിയ പഠനം വിശദീകരിക്കുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 

കുടല്‍ഭിത്തി ഭേദിച്ച്‌ പുറത്തുകടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

"കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വര്‍ദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു. 

ഈ ബാക്റ്റീരിയകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ കുടലിനെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കുന്നു. അത് അണുബാധ, സെപ്സിസ്, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം', എ ആര്‍ യുവിലെ ബയോമെഡിക്കല്‍ സയന്‍സസ് വിഭാഗത്തിലെ ഹാവോവി ചിച്ഗര്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !