അഹമ്മദാബാദ്: അഹമ്മദാബാദിലെ മാരെംഗോ സിഐഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏഷ്യയിലെ ആദ്യത്തെ രക്തരഹിത ശസ്ത്രക്രിയ വിജയകരമായി നടത്തി.
റോഡ് ട്രാഫിക് അപകടത്തില്‍ ദാരുണമായി ജീവൻ നഷ്ടപ്പെട്ട 33 കാരനായ വ്യക്തിയാണ് ദാതാവ്. രക്തരഹിത ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അസാധാരണമാംവിധം സങ്കീര്‍ണ്ണവും വിപുലമായ വൈദഗ്ധ്യം ആവശ്യമുള്ളതുമാണ്.
രക്തനഷ്ടത്തിന്റെ സൂക്ഷ്മമായ വിലയിരുത്തലും നിയന്ത്രണവും അവയില്‍ ഉള്‍പ്പെടുന്നു, ആത്യന്തികമായി രക്തപ്പകര്‍ച്ചയുടെ ആവശ്യകത ഇല്ലാതാക്കുന്നു. രക്തപ്പകര്‍ച്ച സാധ്യമായ അപകടസാധ്യതകള്‍ക്കും സങ്കീര്‍ണതകള്‍ക്കും ഇടയാക്കുമെന്നതിനാല്‍ ഇത് ഒരു സുപ്രധാന പുരോഗതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.