സാമാന്യമര്യാദ കാണിക്കണം..ഉദ്ഘാടന യോഗത്തില്‍ ആളൊഴിഞ്ഞ കസേരകള്‍; വനിതാ പഞ്ചായത്ത് പ്രസിഡന്റിന് എം എം മണിയുടെ ശകാരം,,

നെടുങ്കണ്ടം: എം എം മണി എംഎല്‍എ ഉദ്ഘാടനത്തിനെത്തിയ സദസില്‍ കണ്ടത് ആളൊഴിഞ്ഞ കസേരകള്‍. ഇതോടെ കൂട്ടാറിലെ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനത്തിനെത്തിയ എംഎം മണി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടന പ്രസംഗത്തിനിടെ ശകാരിച്ചു.

യു‍ഡിഎഫ് ഭരിക്കുന്ന കരുണാപുരം പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

'ആളെക്കൂട്ടി പരിപാടി വയ്‌ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം മുടക്കുന്നതു ഞങ്ങളാണ്. പരിപാടി നടത്തുമ്പോള്‍ ആളുകളെ കൂട്ടാനുള്ള സാമാന്യമര്യാദ കാണിക്കണം. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. എനിക്കീ കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ നിങ്ങളിക്കാര്യത്തില്‍ സാമാന്യമര്യാദ കാണിച്ചില്ല'', അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിനോടു പറഞ്ഞു. 

പിന്നാലെ സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച്‌, ക്ഷുഭിതനായി എംഎല്‍എ വേദി വിട്ടു. എന്നാല്‍ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങള്‍ എത്താതിരുന്നതെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. 6 മണിക്കായിരുന്നു ഉദ്ഘാടനയോഗം നിശ്ചയിച്ചിരുന്നത്. 5.15-ന് എംഎല്‍എ എത്തിയ ഉടൻ യോഗം തുടങ്ങാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതോടെയാണ് ആളൊഴിഞ്ഞ വേദിയില്‍ ചടങ്ങ് നടത്തേണ്ടിവന്നതെന്നും മിനി പ്രിൻസ് പറയുന്നു. ‍മുൻപ് എംഎം മണി എംഎല്‍എയുടെ 'നാവ് നേരെയാകാൻ' പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ചയാളാണ് മഹിളാ കോണ്‍ഗ്രസ് നേതാവായ മിനി പ്രിൻസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !