മാവേലിക്കര : കേരളത്തില്‍ വിവിധ ഇടങ്ങളിലായി നടന്ന സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ഒരു പൈസ പോലും നിക്ഷേപകന് നഷ്ടമാവില്ലെന്നും അതിന് സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ 25,000 സഹകരണ ബാങ്കുകളില്‍ 200 എണ്ണത്തില്‍ അഴിമതി നടന്നിട്ടുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അഴിമതി നടന്നിട്ടുണ്ടെങ്കിലും അതാരും അറിയാതെ പോകുന്നു. ഒരു ബാങ്കില്‍ അഴിമതി നടന്നാല്‍ കേസ് എടുക്കണം. അഴിമതി നടത്തിയവര്‍ നടപടി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സ്ട്രോംഗ് റൂം ഉദ്ഘാടനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എയും അംഗങ്ങള്‍ക്കുള്ള ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം മാവേലിക്കര മുൻസിപ്പല്‍ ചെയര്‍മാൻ കെ.വി.ശ്രീകുമാറും നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ മുരളി തഴക്കര സ്വര്‍ണ്ണപണയ വായ്പ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര അസിസ്റ്റൻ്റ് രജിസ്ട്രാര്‍ ജനറല്‍ ജോയ്മോൻ.ജെ ആദ്യനിക്ഷേപം സ്വീകരിച്ചു. സംഘം പ്രസിഡന്റ് കെ.ബിനുകുമാര്‍ ആദ്യകാല സഹകാരികളെ ആദരിച്ചു. സെക്രട്ടറി ബിനോയ്.എച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.രഘുനാഥ്, മുൻസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ റ്റി.കൃഷ്ണകുമാരി, സിനി.എൻ, സബിത അജിത്ത്, എ.അനില്‍കുമാര്‍, എ.നിസാറുദ്ദീൻ, എ.ജാഫര്‍മോൻ, കെ.മോഹനൻ ഉണ്ണിത്താൻ, ആര്‍.രവീന്ദ്രൻ, സുമ അമ്മാള്‍.കെ.ജെ, ആര്‍.ഭാവന, ധന്യ.എസ്, പി.സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.