ദില്ലി: റോഡപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും വെന്റിലേറ്ററില്‍ കഴിയുകയുമായിരുന്ന 22 കാരിയായ യുവതി പ്രസവിച്ചു.
ദില്ലി എയിംസിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ യുവതി ആരോഗ്യമുള്ള ഒരു ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. സിസേറിയന് ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 39 ആഴ്ചയും അഞ്ച് ദിവസവും ഗര്‍ഭിണിയായ നോയിഡ സ്വദേശിയാണ് മെഡിക്കല്‍ ചെക്കപ്പിന് പോകുന്നതിനിടെ റിക്ഷയില്‍ നിന്ന് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നന്ദിനി തിവാരി എന്ന യുവതിയെ ഒക്ടോബര്‍ 17 ന് അബോധാവസ്ഥയില്‍ എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സിടി സ്കാനില്‍ തലച്ചോറിന്റെ ഇടതുവശത്ത് നേര്‍ത്ത രക്തം കട്ടപിടിച്ചതായും ചെറിയ വീക്കത്തിന്റെ സാന്നിധ്യവും കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെ ഇൻട്യൂബേറ്റ് ചെയ്ത് വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാക്കിയത്. ഇവരുടെ സ്ഥിതി മെച്ചപ്പെട്ടപ്പോഴാണ് ഗൈനക്കോളജി വിഭാഗം പ്രസവം നടത്താൻ നിര്‍ദേശിച്ചത്.
ഒരു മള്‍ട്ടി ഡിസിപ്പിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ നേത്യത്വത്തിലാണ് രണ്ട് ജീവനുകളും രക്ഷപ്പെട്ടത്. യുവതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഇവരെ ഉടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ പ്രൊഫ. ഡോ. ദീപക് ഗുപ്ത പറയുന്നത്.
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗമാണ് സിസേറിയന് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (എൻഐസിയു) മാറ്റുകയും ചെയ്തു.
യുവതി ഇപ്പോഴും ഐസിയുവില്‍ ബോധാവസ്ഥയില്‍ തുടരുന്നു. ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും ഒരാഴ്ചയ്ക്ക് ശേഷം അവരെ ഡിസ്ചാര്‍ജ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഡോ. ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.