ഡൽഹി: മരണാന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാൻ ഭവ് പദ്ധതിക്ക് മികച്ച പ്രതികരണം.20 ദിവസം കൊണ്ട് 77,549 പേര് അവയവദാന പ്രതിജ്ഞ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു.
ഇവരില്‍ ഭൂരിഭാഗം പേരും അവയവദാന സമ്മതപത്രവും നല്കി. അയവദാന സന്നദ്ധത അറിയിക്കുന്നവരില്‍ 60 ശതമാനത്തിലേറെയും സ്ത്രീകളാണ്. ഇവരില്‍ അധികവും 30-നും 45-നും ഇടയില്‍ പ്രായമുള്ളവരാണ്.
അവയവദാനപ്രക്രിയ സുതാര്യമാക്കുന്നതിനായി രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ രജിസ്ട്രി ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മുഖേന നാഷണല്‍ ഓര്‍ഗൻ ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓര്ഗനൈസേഷൻ (നോട്ടോ) ആകും ഈ രജിസ്റ്റര്‍ തയ്യാറാക്കുക.
സമ്മതപത്രത്തിന്റെ രജിസ്ട്രി, അവയവം ആവശ്യമുള്ളവര്‍, മസ്തിഷ്ക മരണം സംഭവിച്ചാല്‍ അവയവദാനത്തിന് സന്നദ്ധരാകുന്നവര്‍, മരണാന്തരം കണ്ണ് ദാനം ചെയ്യുന്നവര്‍ -എന്നിങ്ങനെയാകും രജിസ്ട്രികള്‍ ഉണ്ടാക്കുക.
ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ് പദ്ധതിപ്രകാരം പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി ഈ രജിസ്ട്രികള്‍ ബന്ധിപ്പിക്കും. ആരോഗ്യവിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്ത് അവയവദാനത്തിന് യോഗ്യരാണോ എന്ന് കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.