കോട്ടയം;സിപിഎം എക്കാലവും വെച്ചുപുലർത്തിയ ഹൈന്ദ വിരുദ്ധത മറനീക്കി പുറത്തു വരാൻ തുടങ്ങിയത് പിണറായി വിജയൻറെ ഭരണകാലത്താണെന്ന് ബിജെപി മധ്യമേഖലാ പ്രെസിഡന്റ് എൻ ഹരി. പ്രത്ത്യേകിച്ചും മുസ്ലിം വിഘടന വാദികൾ സിപിഐഎമ്മിനുള്ളിൽ ശക്തിപ്രാപിച്ചത് പിണറായി വിജയൻറെ ഭരണകാലത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈന്ദവ സമൂഹത്തെ കമ്മ്യുണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന നേതാക്കളെ പിന്തുണയ്ക്കുകയും എന്നാൽ ഇസ്ലാമികമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കീഴ്വഴക്കമാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിക്കുള്ളിൽ ഇപ്പോഴുള്ളത്.പാർട്ടി സെക്രട്ടറിയേയും മുഖ്യമന്ത്രിയെയും അപ്രസ്തമാക്കുന്ന നീക്കങ്ങൾ പൊതുമരാമത്തു വകുപ്പ് ,മന്ത്രി മുഹമ്മദ് റിയാസിന്റെയും സ്പീക്കർ ഷംസീറിന്റെയുമൊക്കെ ഭാഗത്തു നിന്ന് കഴിഞ്ഞ കാലയളവിൽ വന്നപ്പോൾ അതിനെയൊക്കെ നിസാര വൽക്കരിച്ച സിപിഐഎം നടപടി വർത്തമാന കേരളവും ഹൈന്ദവ സമൂഹവും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാവ് കെ അനിൽകുമാറിന്റെ ഭാഗത്തു നിന്നുണ്ടായ തട്ടം പരാമർശം തീവ്ര മുസ്ലിം സംഘടനകൾ ഏറ്റെടുക്കുന്നതിന് മുമ്പ്തന്നെ ആലപ്പുഴ എംപി ആരിഫ് ഏറ്റെടുത്തു വിവാദമാക്കിക്കഴിഞ്ഞു. ശബരിമലയിൽ എസ്എഫ്ഐ വനിതകളെ കയറ്റാൻ വ്യഗ്രത പൂണ്ട ആരിഫിന് അനിൽകുമാറിന്റെ തട്ടം പരാമർശം വളരെയധികം അസഹിഷ്ണുതയുണ്ടാക്കി എന്നത് അനിൽകുമാർ ഒരു ഭൂരിപക്ഷ സമുദായ അംഗമാണ് എന്നത് കൊണ്ട് കൂടിയാണ് എന്ന് ഏതൊരു സാധാരണക്കാരനും മനസിലാകുന്ന കാര്യമാണെന്നും ഹരി പറഞ്ഞു.
മതപരമായ കാര്യങ്ങളെ കുറിച്ച് അനിൽകുമാർ കുറേകൂടി പഠിക്കണം എന്ന് ആരിഫ് പറയുമ്പോൾ സിപിഐഎമ്മിനുള്ളിൽ ഇസ്ലാം മത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സ്വീകാര്യത ഉണ്ട് എന്നാണ് മനസിലാകുന്നത് എന്നാൽ അതെ സ്വാതന്ത്രം ഹൈന്ദ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ലഭിക്കുന്നില്ല.
സിപിഐഎമ്മിനുള്ളിലെ മുസ്ലിം അപ്രമാദിത്യത്തിനു മുൻപിൽ ആജ്ഞാനുവർത്തികളായി കൊടിപിടിക്കാനും ജയ്‌വിളിക്കാനും മാത്രമുള്ള ഉപകരണമായി ഹൈന്ദവ സഖാക്കൾ മാറുന്ന കാഴ്ചയാണ് അനിൽകുമാറിലൂടെ കാണാൻ സാധിക്കുന്നതെന്നും ബിജെപി മധ്യമേഖലാ പ്രെസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.