ന്യൂഡല്‍ഹി: നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും പ്രകമ്പനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്.
ആദ്യ ചലനം റിക്ടര്‍ സ്കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് രാജ്യതലസ്ഥാനത്തടക്കം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.
ഭയപ്പെട്ട ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി പോലീസിന്റെ ആസ്ഥാനമന്ദിരത്തില്‍ ഉണ്ടായിരുന്നവരടക്കം ഭയന്ന് പുറത്തിറങ്ങിയെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഢവ്യ അടക്കമുള്ളവര്‍ നിര്മാണ് ഭവനില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.