ചെറുതോണി;ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.
ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്.അതേസമയം ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്‍റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചത് എന്നും ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ ബി ജെ പിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവർക്കുള്ള മറുപടിയാണ് ഫാദർ കുര്യാക്കോസ് മറ്റത്തിന്റെ ബി ജെ പി പ്രവേശനമെന്നും കെ എസ് അജി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുവാൻ ബി ജെ പി ശ്രമിക്കുമ്പോൾ അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുവാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് കെഎസ് അജി ബി ജെ പി ഇടുക്കി മണ്ഡലം പ്രസിഡന്റ് എസ് സുരേഷ്, ജനറൽ സെക്രട്ടറി നോബി ഇ എഫ് , മൈനോറിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ, ബി ജെ പി മണ്ഡലം ഭാരവാഹികളായ സുരേഷ് തെക്കേക്കൂറ്റ്, സോജൻ പണം കുന്നിൽ, സുധൻ പള്ളിവിളാകത്ത്, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലീന രാജുഎന്നിവർ സംബന്ധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.