ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രമെന്ന റെക്കോര്‍ഡിടാൻ 'തത്വമസി'

ആവിഷ്കാര ഡിജിറ്റല്‍ ബാനറില്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ ബി രചനയും സംവിധാനവും നിര്‍വഹിച്ച്‌ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'തത്ത്വമസി'.

ഏറ്റവും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം - ഷൂട്ട് ടു സ്ക്രീൻ - എന്ന ഒരു ലോക റെക്കോര്‍ഡിനു വേണ്ടിയിട്ടുള്ള ഒരു പരിശ്രമം കൂടിയാണ് ഈ ചിത്രം. 

പൂര്‍ണമായും പുതുമുഖങ്ങള്‍ക്കും ഹൈക്കോടതി ലോവര്‍ കോടതി മുതലായ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു കോടതിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഏകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാലത്ത് എട്ടു മണിക്ക് ആരംഭിച്ച വൈകുന്നേരം എട്ടുമണിയോടുകൂടി ചിത്രം തത്വമസി സിനിമ എന്ന വെബ്സൈറ്റിലൂടെയും തത്വമസി സിനിമ എന്ന മൈക്രോ ഓ ടി ടി ആപ്പിലൂടെയും ആണ് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഈ നവരാത്രി അവധിക്കാലത്ത് ചിത്രീകരിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.

ഇതിന് മുൻപ് രഘുനാഥ് രചനയും സംവിധാനവും നിര്‍വഹിച്ച 'നിശബ്ദം' എന്ന ചിത്രത്തിന്, ഒരു ചിത്രത്തിന് ഒരു വ്യക്തി ചെയ്യുന്ന ഏറ്റവും കൂടുതല്‍ ക്രെഡിറ്റുകള്‍ - 30 ക്രെഡിറ്റുകള്‍ - എന്ന യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ വേള്‍ഡ് റെക്കോര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 

ഈ ചിത്രത്തിന് നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും നിരവധി ചലച്ചിത്രമേളകളിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. കൃഷ്ണപ്രഭയായിരുന്നു ചിത്രത്തിലെ നായിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !