ആവിഷ്കാര ഡിജിറ്റല്‍ ബാനറില്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ ബി രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'തത്ത്വമസി'.
പൂര്‍ണമായും പുതുമുഖങ്ങള്‍ക്കും ഹൈക്കോടതി ലോവര്‍ കോടതി മുതലായ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു കോടതിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഏകദേശം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാലത്ത് എട്ടു മണിക്ക് ആരംഭിച്ച വൈകുന്നേരം എട്ടുമണിയോടുകൂടി ചിത്രം തത്വമസി സിനിമ എന്ന വെബ്സൈറ്റിലൂടെയും തത്വമസി സിനിമ എന്ന മൈക്രോ ഓ ടി ടി ആപ്പിലൂടെയും ആണ് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഈ നവരാത്രി അവധിക്കാലത്ത് ചിത്രീകരിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
ഇതിന് മുൻപ് രഘുനാഥ് രചനയും സംവിധാനവും നിര്‍വഹിച്ച 'നിശബ്ദം' എന്ന ചിത്രത്തിന്, ഒരു ചിത്രത്തിന് ഒരു വ്യക്തി ചെയ്യുന്ന ഏറ്റവും കൂടുതല്‍ ക്രെഡിറ്റുകള്‍ - 30 ക്രെഡിറ്റുകള്‍ - എന്ന യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ വേള്‍ഡ് റെക്കോര്‍ഡിനും അര്‍ഹമായിട്ടുണ്ട്.
ഈ ചിത്രത്തിന് നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും നിരവധി ചലച്ചിത്രമേളകളിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. കൃഷ്ണപ്രഭയായിരുന്നു ചിത്രത്തിലെ നായിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.