രോഗങ്ങളുടെ പിടിയില്‍ അകപ്പെടാത്തവരായി ആരുംതന്നെയുണ്ടാവില്ല. എന്നാല്‍ ജീവിതശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഉള്‍പ്പടെ തടയുവാനുള്ള ഏറ്റവും എളുപ്പ വഴി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്.
കാപ്പിയിലെയും ചായയിലെയും ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം സംരക്ഷിക്കും. എന്നാല്‍ വളരെയധികം കഫീന്‍ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.
ഇതുപോലെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഉപ്പിന്റെ അമിത ഉപയോഗം. ചിപ്സുകള്‍, ബേക്കറി ഇനങ്ങള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ ധാരാളം ഉപ്പ് നിറഞ്ഞിരിക്കുന്നു. ശരീരത്തില്‍ വളരെയധികം ഉപ്പ് എത്തുന്നത് രോഗപ്രതിരോധത്തെ തകര്‍ക്കും. ദിവസേനയുള്ള ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുടലിന്റെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.
നിയന്ത്രണമില്ലാതെ മദ്യം കഴിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സാരമായി ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.