കറികളുടെ സ്വാദ് വര്‍ധിപ്പിക്കാൻ മാത്രമല്ല, ഏറെ ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് കറിവേപ്പില. ആരോഗ്യത്തിന് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്കുന്ന കറിവേപ്പില ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഉത്തമമാണ്.
രാവിലെ വെറും വയറ്റില്‍ അല്പം കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും വയറ്റില്‍ ഈ പാനിയം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.
രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം കറിവേപ്പില വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നമാണ്
കറിവേപ്പില. ഇത് രോഗം വരാതെ സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.
മോണിംഗ് സിക്ക്നസ് അകറ്റും
രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാൻ സഹായിക്കുന്നു. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കും. കറിവേപ്പില വെള്ളത്തില്‍ നാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തി കുടിക്കാം.
സമ്മര്‍ദ്ദം കുറയുന്നു
കറി വേപ്പില ശരീര പേശികള്‍ക്കും മനസ്സിനും അയവ് വരുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മര്‍ദ്ദം കുറയ്ക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. വേപ്പിലയില്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഭാരം കുറയുന്നു
രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയും. വേപ്പിന്റെ നീര് വേര്‍തിരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്.
കരളിനെ സംരക്ഷിക്കുന്നു
കാര്‍ബസോള്‍ ആല്‍ക്കലോയിഡുകളും ടാന്നിനുകളും എന്നറിയപ്പെടുന്ന സംയുക്തങ്ങളും കരളിനെ സംരക്ഷിക്കുന്നു. ലിവര്‍ സിറോസിസിന്റെ പരമ്പരാഗത ചികിത്സയിലും കറിവേപ്പിലയ്ക്ക് പങ്കുണ്ട്.
കാല്‍സ്യം കുറവ് പരിഹരിക്കുന്നു
കറിവേപ്പിലയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കറിവേപ്പിലയില്‍ 830 മില്ലിഗ്രാമോളം കാത്സ്യം അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തെ ചെറുക്കും
കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് വലിയ അനുഗ്രഹമാണ് കറിവേപ്പില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.