മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു,

മലപ്പുറം: മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഈ വർഷം ഒമ്പത് കുട്ടികൾക്കും 38 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ബാലമിത്ര പദ്ധതിയിലൂടെയാണ് കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തിയത്.ജില്ലയില്‍ സെപ്തംബര്‍ 30 മുതല്‍ ഈ മാസം 30 വരെ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള ഒരു പരിപാടി ആരോഗ്യവകുപ്പിന് കീഴില്‍ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്. 

പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 

പ്രാഥമിക ഘട്ടത്തില്‍ കണ്ടെത്താനായാല്‍ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !